Headlines
Loading...

 ഗ്യാസ് സ്റ്റൗ റിപ്പയറിംഗ് 



പ്രധാനമായും ഗ്യാസ് സ്റ്റൗ ഗ്ലാസ് ടൈപ്പും സ്റ്റീൽ ടൈപ്പും ആണ് വരുന്നത്. കുടാതെ ഗ്രാനൈറ്റിൽ കട്ട് ചെയ്തു വെയ്ക്കുന ഹാേബ് ടൈപ്പും ഉണ്ട് 

ഗ്യാസ് സ്റ്റൗവിൻറ പ്രധാനഭാഗങ്ങൾ 


∎ മിക്സിങ് ട്യൂബ് 

∎ ബർണർ 

∎ റിവോൾവിങ് നോസിൽ 

∎ പാൻ സപ്പോർട്ട് അഥവാ സ്റ്റാൻഡ് 


എങ്ങനെയാണ് ഗ്യാസ് സിലിൻഡർ സ്റ്റൌവുമായി കണക്ട് ചെയ്യുന്നത്

സിലിണ്ടറിൻ്റെ സീൽ എടുത്ത് മാറ്റിയശേഷം റെഗുലേറ്റർ സിലിണ്ടറിന് മുകളിൽ കണക്ട് ചെയ്യാനുള്ള ഭാഗത്ത് വെച്ച്  പ്രസ്സ് ചെയ്യുക. ശേഷം റെഗുലേറ്റർ ഓൺ  ചെയ്യുക. ഓൺ ചെയ്യുന്നതിനു മുമ്പ് റെഗുലേറ്റർ ഒരു ഹോസ് ഉപയോഗിച്ച് ഗ്യാസ് സ്റ്റൗ വിൻ്റെ റിവോൾവിങ്  നോസിലിൽ ഘടിപ്പിച്ചിരിക്കണം. 


പ്രധാനമായും ഗ്യാസ് സ്റ്റൌവിൽ കണ്ടുവരുന്ന കംപ്ലൈൻറുകൾ


1. ഫ്രെയിം കുറവ് ( LOW FLAME)

∎ സാധാരണയായി ഗ്യാസ് സ്റ്റൗകളിൽ കണ്ടുവരുന്ന ഒരു കംപ്ലൈൻറ് ആണിത്. ഇത് പ്രധാനമായി വരുന്നത് ജെറ്റ് ബ്ലോക്ക് ആവുന്നത് കൊണ്ടാണ്. ജെറ്റിൻ്റെ ഫോട്ടോ താഴെക്കൊടുത്തിരിക്കുന്നു 



∎ ചില ഗ്യാസ് സ്റ്റൗകളിൽ വാൾവിൻറെ  കൂടെ തന്നെ  അല്ലെങ്കിൽ അറ്റത്ത് ജെറ്റ് ഘടിപ്പിച്ചിരിക്കും. മറ്റു ചില ഗ്യാസ് സ്റ്റൌകളിൽ ഗ്യാസ് വാൾവിൽ നിന്നും ഒരു അലൂമിനിയം പൈപ്പ് വഴിയാവും  മിക്സിങ് ട്യൂബ് ലേക്ക് പോകുന്നത് 

∎ ആ അലൂമിനിയം പൈപ്പിൻറെ അറ്റത്ത് ആവും ജെറ്റ് ഇരിക്കുക. ഒരു സ്പാനർ ഉപയോഗിച്ച് ജെറ്റ് അഴിച്ചെടുക്കുക. ജെറ്റ് പരിശോധിക്കുക അതിൻ്റെ ഹോളിൽ പൊടി ഉണ്ടെങ്കിൽ നേർത്തൊരു പിൻ ഉപയോഗിച്ച് അവ നീക്കം ചെയ്യുക. 

∎ ജെറ്റ് തിരികെ ഇടുക. ഗ്യാസ് സ്റ്റൗ സാധാരണരീതിയിൽ നല്ല കത്തുന്നതായിരിക്കും. ഇതാണ് കോമൺ ആയി കണ്ടുവരുന്ന ഒരു കംപ്ലൈൻറ്.

∎ അല്ലാതെ  റിവോൾവിങ് നോസിലിൽ പൊടി കൂടിയാലോ, വാൾവിൽ  പൊടി കുടുങ്ങി ബ്ലോക്ക് ആയാലോ അല്ലങ്കിൽ റെഗുലേറ്ററിൻ്റെ കുഴപ്പമുണ്ടോ ലോ ഫ്ലെയിം ഉണ്ടാവുന്നതാണ്.


റെഗുലേറ്ററിൽ ഉള്ള കംപ്ലൈൻറ് ആണോ എന്ന് എങ്ങനെ മനസ്സിലാക്കാം

∎  പൈപ്പ് റിവോൾവിങ് നോസിലിൽ നിന്ന് ഊരി മാറ്റുക റെഗുലേറ്ററിൽ ഗ്യാസ് ഓൺ ചെയ്യുക  നന്നായി ഗ്യാസ് പോകുന്നുണ്ടെങ്കിൽ റെഗുലേറ്ററിൻ്റെ കമ്പ്ലയൻറ് അല്ല, വളരെ കുറച്ചു മാത്രമേ പോകുന്നുള്ളൂ എങ്കിൽ റെഗുലേറ്റർ ചെക്ക് ചെയ്യുക കൂടെ ഹോഴ്സ് ഉം പരിശോധിക്കുക 

 ഗ്യാസ് വാൾവിൻറെ കംപ്ലയൻ്റ് എങ്ങനെ മനസ്സിലാക്കാം 

∎ റെഗുലേറ്റർ കണക്ട് ചെയ്യുന്ന ഹോസിനും റിവോൾവർ നോസിലിനും കംപ്ലൈൻറ് ഒന്നുമില്ലെങ്കിൽ അടുത്തത് ചെക്ക് ചെയ്യേണ്ടത് വാൾവ് ആണ്.

∎ വാൾവിൽ എന്തെങ്കിലും കംപ്ലൈൻറ് ഉണ്ടെങ്കിൽ എങ്കിൽ ഫ്രെയിം കുറക്കുമ്പോൾ തീ അണയാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ വാൾവ് അഴിച്ചു ക്ലീൻ ചെയ്യുക. ശേഷം ഗ്യാസ് കണക്ട് ചെയ്തു  വാൾവ് ഓൺ ചെയ്തു നോക്കുക. ശരിയായ രീതിയിൽ ഗ്യാസ് പുറത്തേക്ക് വരുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക . ശരിയായ രീതിയിൽ  ഗ്യാസ് പുറത്തേക്ക് വരുന്നുണ്ട് ജെറ്റ് കൂടി  ക്ലീൻ ചെയ്തു എങ്കിൽ അപ്പോൾ തന്നെ കംപ്ലൈൻറ് തീരേണ്ടതാണ് 

∎ ബർണർ പരിശോധിക്കുക ബർണറിൽ അഴുക്ക് കുടുങ്ങിയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുക.ഉണ്ടങ്കിൽ ക്ലീൻ ചെയ്യുക.


2. ഗ്യാസ് സ്റ്റൗവിൻറെ ബർണറിൻറെ സൈഡിൽ കൂടി തീ വരുന്നു 

∎ ഗ്യാസ് സ്റ്റൗ   കുറച്ചുകാലം ഉപയോഗിക്കുമ്പോൾ അതിൻറെ   ബർണറിൻ്റെ ഷേപ്പ് മാറുന്നത് കൊണ്ടാണ് ഇങ്ങനെ വരുന്നത്.  ബർണർ പരിശോധിക്കുക ബർണറിൻറെ താഴെയുള്ള മിക്സ്സിങ്  ട്യൂബിൽ ശരിയായി നിൽക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക. 

∎  ബർണർ പുതിയത് വാങ്ങി ഇടുക 

∎ ചിലപ്പോൾ മിക്സിങ് ടൂബ് കൂടി മാറ്റേണ്ടി വരുന്നതാണ്

 ∎ ആദ്യം ബർണർ മാറ്റുക ആവശ്യമെങ്കിൽ മാത്രം മിക്സ്സിങ് ട്യൂബ് കൂടി മാറ്റുക 


3. ഗ്യാസ് സ്റ്റൗവിൽ നിന്ന് പാത്രങ്ങൾക്ക്  കരി പിടിക്കുന്നു 

∎ ചില പുതിയ ഗ്യാസ് സ്റ്റൗകളിലും ഇങ്ങനെ വരാറുണ്ട്. ഗ്യാസ് സ്റ്റൗവിൻറെ വാൾവിൽ നിന്നും  വരുന്ന അലൂമിനിയം പൈപ്പ് മിക്സിങ് ട്യൂബിൽ ഘടിപ്പിച്ചിട്ടുണ്ടാവും. അതിനുള്ളിലെ ജെറ്റ് നേർ രേഖയിൽ തന്നെ അല്ലെ വളഞ്ഞിട്ട് ഉണ്ടോ എന്ന് നോക്കുക ഉണ്ടെങ്കിൽ അത് നേരെയാക്കുക 

∎ ഗ്യാസ് സ്റ്റൌ അല്പം പഴയതാണെങ്കിൽ  പൈപ്പ് മിക്സിങ് ട്യൂബിൽ പൊടിപടലങ്ങൾ കയറിയതുകൊണ്ടാവാം ഇങ്ങനെ വരുന്നത് 

∎ മിക്സിങ് ട്യൂബ് ക്ലീൻ ചെയ്ത് ഇടുക അല്ലങ്കിൽ മാറ്റുക 

∎ സിലിണ്ടറിലെ ഗ്യാസ് തീരാറായാലോ പാത്രങ്ങൾക്ക് ചെറുതായി  കരി പിടിക്കാറുണ്ട് 

∎ ഗ്യാസ് സ്റ്റൌ വെച്ച പ്രതലം വായുസഞ്ചാരം ഇതൊക്കെ ഫ്ലെയിമിനെ ബാധിക്കും 

∎ ഒരുവിധം മിക്ക കരി പിടിക്കുന്ന സ്റ്റൌകളുടെയും മിക്സിങ് ട്യൂബ് മാറ്റിയാൽ തന്നെ ശരി ആവുന്നതണ്.

∎  റഗുലേറ്ററിൻ്റെ കുഴപ്പം കൊണ്ടും  കരി പിടിക്കാൻ  സാധ്യതയുണ്ട് .

 

കരി പിടിക്കുന്ന കംപ്ലൈൻ്റുകൾക്ക് പ്രധാനമായും ചെയ്യേണ്ടത് 

∎ ഫ്ലെയിം അധികം ഉണ്ടോയെന്ന് നോക്കുക 

∎ റെഗുലേറ്റർ കംപ്ലൈൻറ് ഉണ്ടോ എന്ന് ചെക്ക് ചെയ്യുക 

∎ മിക്സ്സിംഗ് ടൂബിൽ കരടുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുക 

∎ ഫ്ലെയിം അധികം ഉണ്ടെങ്കിൽ അല്പം ചെറിയ ജെറ്റ് ഇടുക മിക്സിങ്  ട്യൂബ് ആവശ്യമെങ്കിൽ മാറ്റുക 

∎ ബർണറിൽ അഴുക്കു വല്ലതുമുണ്ടെങ്കിൽ കഴുകിക്കളയുക 


4. ഗ്യാസ് സ്റ്റൗ പൈപ്പ് കണക്ട് ചെയ്യുന്ന ഭാഗം പൊട്ടിപ്പോയി എങ്ങനെ ശരിയാക്കും 

∎ പൈപ്പ് കണക്ട് ചെയ്യുന്ന ഭാഗത്തിൻ്റെ പേരാണ് റിവോൾവിങ് നോസിൽ നോസിൽ പൈപ്പ് ഊരി എടുക്കുമ്പോഴോ കണക്ട് ചെയ്യുമ്പോഴോ പൊട്ടിപ്പോയാൽ ഒരു അഡ്ജസ്റ്റബിൾ സ്പാനർ ഉപയോഗിച്ച് റിവോൾവിങ് നോസിലിൻ്റെ ബാക്കി വരുന്ന ഭാഗം  അഴിച്ചെടുക്കുക 

∎ പുതിയ നോസിൽ  തിരിച്ച് ഇടന്നതിന് മുമ്പായി  പൈപ്പിന് നന്നായി ഷെലക്ക് ഇടുക. അല്ലാത്തപക്ഷം ഗ്യാസ് ലീക്ക് ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനു ശേഷം മാത്രം നോസിൽ ഇട്ട് സ്പാനർ ഉപയോഗിച്ച്    ടൈറ്റ് ചെയ്യുക.

5. ഓവർ ഫ്രെയിം 

∎ സ്റ്റൌവിൽ നിന്ന് കൂടുതലായി തീ വരുന്നു 

∎ എല്ലാ ബർണറിനും ഈ പ്രശ്നം ഉണ്ടോ എന്ന് നോക്കുക ഉണ്ടെങ്കിൽ റെഗുലേറ്ററി കുഴപ്പം ആയിരിക്കും 

∎ റെഗുലേറ്റർ പരിശോധിക്കുക 

∎ ഒരു ബർണറിനു മാത്രമാണെങ്കിൽ അല്ലെങ്കിൽ റെഗുലേറ്ററി കുഴപ്പമില്ലെങ്കിൽ വാൽവ് ജറ്റ് എന്നിവ പരിശോധിക്കുക ആവശ്യമെങ്കിൽ മാറ്റുക 


6. ഗ്യാസ് സ്റ്റൗ ഓഫാക്കി വെച്ച് ഇരിക്കുമ്പോഴും ഗ്യാസ് ലീക്ക് ആകുന്നു 

∎ എവിടെനിന്നാണ് ഗ്യാസ് ലീക്ക് ആവുന്നത് എന്ന് ചെക്ക് ചെയ്യുക അതിനു വേണ്ടി കുറച്ച് സോപ്പ്  അല്ലെങ്കിൽ ഷാംപൂ ഉപയോഗിക്കുക 

∎ പ്രധാനമായും ലീക്ക് വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ അതായത് നോസിൽ , ജെറ്റ് , വാൾവ് പൈപ്പ് മുതലായവ.

∎ ഓഫ് ചെയ്തു വെച്ചിരിക്കുന്ന അവസ്ഥയിൽ ജെറ്റിൽ സോപ്പ് പത വച്ച് നോക്കുക കുമിളകൾ വരുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക വരുന്നുണ്ടെങ്കിൽ അതിൽ ലീക്ക് ഉറപ്പിക്കാം. നോസിലൻ്റെ ഭാഗം സോപ്പ് പത ഉപയോഗിച്ച് ചെക്ക് ചെയ്യുക ലീക്ക് ഉണ്ടെങ്കിൽ നോസിൽ മാറുക. 

∎ റെഗുലേറ്റർ കംപ്ലൈൻ്റ് കൊണ്ട് അമിതമായ പ്രഷറിൽ ഗ്യാസ് വന്നാലും ലീക്ക് വരാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ വാൾവ് മാറിയാലും വീണ്ടും ലീക്ക് വരാൻ സാധ്യതയുണ്ട് . റഗുലേറ്റർ കൂടി പരിശോധിക്കേണ്ടതാണ് .

∎ എല്ലാ വാൾവിലും ലീക്ക് ഉണ്ടെങ്കിൽ തീർച്ചയായും റെഗുലേറ്റർ കൂടി ചെക്ക് ചെയ്യുക 

നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻറ് ഇടുക 

0 Comments: