Headlines
Loading...

How can I repair my ceiling fan?

 


സീലിംഗ് ഫാൻ സാധാരണയായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന ഒരു തരം ഫാനുകളാണ്. സീലിംഗ് ഫാൻ  ഘടിപ്പിക്കുമ്പോൾ സീലിങ്ങിൽ നിന്നും അല്പം വിട്ടു നിൽക്കുന്ന രീതിയിലാണ് ഘടിപ്പിക്കേണ്ടത് സീലിംഗിനോട്  കൂടുതൽ അടുത്തു നിന്നാൽ ബ്ലേഡുകൾക്ക് മുകളിൽ നിന്ന് താഴോട്ട് വായുവിനെ ചലിപ്പിക്കാൻ പ്രയാസമായിരിക്കും. സീലിങ്ങിൽ  ഉറപ്പിച്ചിട്ടുള്ള U ഷേപ്പിലുള്ള  റബ്ബർ ബോബിൻ വെച്ച് അതിനുള്ളിലൂടെ ബോൾട്ട് കടത്തിയാണ് സീലിംഗ് ഫാൻ ഘടിപ്പിക്കുന്നത്.

 റെഗുലേറ്റർ  ഓൺ ഓഫ് സ്വിച്ചും ഫാനിൻ്റെ മോട്ടോറും സീരിയസ് ആയാണ് ഘടിപ്പിച്ചിരിക്കുന്നത്. ആദ്യകാലത്ത് റെസിസ്റ്റർ ഉപയോഗിച്ചുള്ള റെഗുലേറ്റർ ആണ് ഉപയോഗിക്കുന്നത് എന്നാൽ ഇപ്പോൾ ഇലക്ട്രോണിക് റെഗുലേറ്ററിലേക്ക് മാറിയിട്ടുണ്ട്. 


സീലിംഗ് ഫാനിൻ്റെ  പ്രധാനഭാഗങ്ങൾ 

∎ സ്റ്റേറ്റർ  

∎ റോട്ടർ 

∎ കപ്പാസിറ്റർ 

∎ ബ്ലേഡ് 

∎ ഹാങ്ങിങ് റോഡ് 



ഇവയാണ് പ്രധാന ഭാഗങ്ങൾ.  സാധാരണയായി സീലിംഗ് ഫാൻ കപ്പാസിറ്റർ 2.5 മൈക്രോ ഫറെഡ് ആണ്. 


Ceiling Fan Troubleshooting & Repair


സീലിംഗ് ഫാനിൽ വരുന്ന പ്രധാന കംപ്ലൈൻറുകൾ 


1. ഫാനിൻറെ സ്വിച്ച് ഇടുമ്പോൾ യാതൊരുവിധ ശബ്ദവുമില്ല 

∎ സീലിംഗ് ഫാനിൻ്റെ കനോപ്പി ഉയർത്തിയശേഷം അവിടെ സപ്ലൈ എത്തുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുക 

∎ അതിനായി ഒരു മൾട്ടിമീറ്റർ ഉപയോഗിക്കാം സപ്ലൈ വരുന്നില്ലെങ്കിൽ റെഗുലേറ്റർ  ഒഴിവാക്കി ഡയററ്റ് കൊടുത്തു നോക്കുക ഫാൻ വർക്ക് ചെയ്യും.

∎ വർക്ക് ചെയ്തെങ്കിൽ റെഗുലേറ്ററിൻ്റെ കുഴപ്പം ആയിരിക്കും അത് മാറ്റി പുതിയത് ഫിറ്റ് ചെയ്യുക.

∎ റെഗുലേറ്റർ ഒഴിവാക്കി ഡയറക്റ്റ് കൊടുത്തു നോക്കിയിട്ടും ശരിയായില്ലെങ്കിൽ ഫാനിലേക്ക് പോകുന്ന വയറുകൾ നോക്കുക തകരാറുണ്ടെങ്കിൽ മാറ്റുക 


2. ഫാൻ ചെറിയ സ്പീഡിൽ മാത്രം കറങ്ങുന്നു റെഗുലേറ്ററിൽ അഞ്ചിൽ ( ഫുൾ)  ഇട്ടാലും  ചെറിയ സ്പീഡിൽ മാത്രം കറങ്ങുന്നു 


∎ എങ്കിൽ ഫാൻ കപ്പാസിറ്റർ ചെക്ക് ചെയ്യുക. പുതിയ കപ്പാസിറ്റർ ഇട്ട് നോക്കുക ശരിയായില്ലെങ്കിൽ റെഗുലേറ്റർ ഒഴിവാക്കി ലൈൻ നേരിട്ട് കൊടുത്തു   നോക്കുക. എന്നിട്ടും ശരിയായില്ലെങ്കിൽ വൈൻഡിങ് പോയത് ആവാൻ സാധ്യതയുണ്ട്  

∎ ഫാൻ അഴിച്ചെടുത്ത് വൈൻഡിങ് പോയിട്ടുണ്ടോ എന്ന് ഒരു മൾട്ടിമീറ്റർ റെസിസ്റ്റൻസ് മോഡിൽ ഇട്ട്  ചെക്ക് ചെയ്യുക 

∎ പോയിട്ടുണ്ടെങ്കിൽ റീവൈൻഡ് ചെയ്യുക 


3. ഫാൻ ഓൺ ആക്കുമ്പോൾ കറങ്ങാതെ ഹമിങ് മാത്രം ഉണ്ടാകുന്നു


∎ കപ്പാസിറ്റർ പോവാൻ സാധ്യതയുണ്ട്. പുതിയൊരു കപ്പാസിറ്റർ ഇട്ട് നോക്കുക.

∎  ഫാൻ കൈകൊണ്ട് ഒന്ന് തിരിഞ്ഞു നോക്കുക ടൈറ്റ് ഉണ്ടെങ്കിൽ ബിയറിങിൻ്റെ കുഴപ്പം കൊണ്ടുവരാം ഫാൻ അഴിച്ചെടുത്ത് ചെക്ക് ചെയ്യുക. 


how to take down or remove a ceiling fan malayalam


∎ സീലിങ്ങിന് ഘടുപ്പിച്ച ഒരു യു ക്ലാംബ്ബിൽ ആയിരിക്കും ഫാൻ ഫിറ്റ് ചെയ്തിട്ടുണ്ടാവുക. വയർ കണക്ഷൻ ഊരിയ ശേഷം മുകളിൽ യൂ ക്ലാംബ്ബിൽ റോഡ് ഘടിപ്പിച്ച  ആ ബോൾട്ട് ഊരി എടുക്കുക. 

∎ ശേഷം മോട്ടോറിൽ നിന്ന് ഫാനിൻറെ ബ്ലേഡ് അല്ലെങ്കിൽ ലീഫ് അഴിച്ചുമാറ്റുക 

∎ മോട്ടോറിൻറെ സ്ക്രൂകൾ അഴിക്കുക വയറുകൾക്ക് കേടുപാട് വരുത്താതെ സ്ക്രൂ അഴിക്കുക ശേഷം സ്റ്റാറ്ററിൻ്റെ വയറുകൾക്ക് കേടുപാട് സംഭവിക്കാതെ ബോഡി വേർപെടുത്തുക.  വയറുകൾക്ക് കേടുപാട് സംഭവിക്കാതിരിക്കാൻ താഴെ ഫോട്ടോയിൽ കാണുന്നത് പോലെ വയറുകൾ ഉള്ളിലേക്ക് ഇടുക




∎ ബെയറിംഗ് പോയിട്ടുണ്ടെങ്കിൽ അതേ നമ്പറിലുള്ള  ബെയറിംഗ് വാങ്ങിച്ചിട്ട് മാറ്റുക. 

∎ വൈൻഡിങ് ചെക്ക് ചെയ്യുക അതിൽ ഒരു വയർ കോമൺ ആയി എടുക്കുക മറ്റു രണ്ടു വയറിലും കണ്ട്വിന്വിറ്റി കിട്ടുന്നുണ്ടോ എന്ന് നോക്കുക 

∎ കണ്ട്വിന്വിറ്റി കിട്ടുന്നുണ്ടെങ്കിൽ വൈൻഡിങ് കുഴപ്പമില്ല.  

∎ കണ്ട്വിന്വിറ്റി കിട്ടുന്നില്ലെങ്കിൽ ഏത് സ്ലോട്ടിൽ ആണോ കട്ടായത് എന്ന് ഒരു  മൾട്ടി മീറ്റർ ഉപയോഗിച്ച് തന്നെ ചെക്ക് ചെയ്ത് കണ്ടുപിടിക്കുക അല്ലെങ്കിൽ എങ്കിൽ ഇതേ സ്റ്റാറ്റർ നിങ്ങൾക്ക് പുറത്ത് എന്ന് വാങ്ങിച്ചിട്ട് മാറ്റി ഇടാം.  അല്ലെങ്കിൽ റീവൈൻഡ് ചെയ്ത് എടുക്കാവുന്നതാണ് 


4. ഫാൻ വർക്ക് ചെയ്യുന്നുണ്ട് എന്നാൽ ഭയങ്കരമായ  ശബ്ദം 


∎ ബിയറിങിൻ്റെ  പ്രശ്നം ആവാനാണ് സാധ്യത 

∎ മുകളിൽ പറഞ്ഞ പോലെ അഴിച്ചു പരിശോധിച്ചു ആവശ്യമെങ്കിൽ ബിയറിങ് മാറ്റുക അല്ലെങ്കിൽ ഗ്രീസ് ഇട്ട്  സെറ്റ് ചെയ്യുക 


5. സീലിംഗ് ഫാൻ ദിശ മാറ്റാൻ  സാധിക്കുമോ 


∎ സാധിക്കും. ചിലപ്പോൾ റീ വൈൻഡിങ് ഒക്കെ ചെയ്തു തിരിച്ചിട്ടാൽ ദിശമാറി എന്നുവരാം.  അങ്ങനെയെങ്കിൽ ഫാനിൻ്റെ ഉള്ളിൽ നിന്നും കപ്പാസിറ്റർലേക്ക് വരുന്ന  രണ്ട് വയർ ഉണ്ടാവും, അതിൽ ഒരു വയർ ലൈനിൽ കണക്ട് ചെയ്യുന്നതും മറ്റേത് വെറുതേ കപ്പാസിറ്ററുകളിൽ മാത്രം ഒതുങ്ങുന്നതും ആവും ഈ വയറുകൾ തമ്മിൽ മാറ്റി നൽകിയാൽ മതി.  

∎ ചുരുക്കി പറഞ്ഞാൽ കപ്പാസിറ്റർ കണക്ടറിൽ കാണുന്ന കോമൺ വയർ ഒഴിച്ച് കപ്പാസിറ്റർ കണക്ട് ചെയ്ത മറ്റു രണ്ട് വയറുകളിൽ താഴെ ഉള്ളത് മുകളിലും മുകളിൽ ഉള്ളത് താഴെക്കും മാറ്റി സ്ക്രൂ ചെയ്താൽ മതി. 

0 Comments: