Headlines
Loading...

 മിക്സർ ഗ്രൈൻഡർ 



അരയ്ക്കാനും പൊടിക്കാൻ ജ്യൂസ്    ഉണ്ടാക്കാനും ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് മിക്സി പ്രധാനമായും പ്രീതി ബട്ടർഫ്ലൈ സുജാത MCCOY, MEENU MIX പാനസോണിക് ഫിലിപ്സ് അങ്ങനെ ഒട്ടേറെ കമ്പനികളുടെ മിക്സി ഇപ്പോൾ മാർക്കറ്റിൽ അവൈലബിൾ ആണ് 

Which Watt is best for mixer grinder?

How to Choose the Best Mixer Grinder ( MALAYALAM)

സാധാരണ ഒരു വീട്ടിലുപയോഗിക്കുന്ന മിക്സി 750 വാട്സ് മൂന്നു  ജാറും അടങ്ങുന്നതാണ്. 300 വാട്സ് മുതൽ 1200 വാട്സ് വരെയുള്ള മിക്സികൾ ഇപ്പോൾ മാർക്കറ്റിൽ ലഭിക്കുന്നതാണ്. സാധാരണ ഉപയോഗത്തിന് എന്തായാലും 750 വാട്സ്  മിക്സി ആവശ്യമാണ്. വാട്ട്സ് കൂടുന്നതിനനുസരിച്ച് കൂടുതൽ സാധനങ്ങൾ നിറച്ച് പ്രവർത്തിപ്പിക്കാം. എളുപ്പത്തിൽ അരഞ്ഞ് കിട്ടുകയും ചെയ്യും. 

മിക്സി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 തുടർച്ചയായി കുറെ സമയം പ്രവർത്തിക്കരുത് ഇടയ്ക്കിടയ്ക്ക് ഓഫാക്കിയ ശേഷം വീണ്ടും ഓണാക്കുക 

വോൾട്ടേജ് കുറഞ്ഞ സമയത്ത്  പ്രവർത്തിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക ഒരിക്കലും കുറഞ്ഞ സ്പീഡിൽ മാത്രം മിക്സി പ്രവർത്തിപ്പിക്കുന്നത് കൂടുതൽ ലോഡ് മോട്ടോറിന് അനുഭവപ്പെടാൻ ഇത് കാരണമാകും കൂടുതൽ സാധനങ്ങൾ ജാറിൽ കുത്തിനിറച്ച് ഉപയോഗിക്കാതിരിക്കുക 

ജാർ മുഴുവനായും താഴ്ത്തി  വെച്ച് ലോക്ക് വീണ ശേഷം  മാത്രം ഓണാക്കുക അല്ലെങ്കിൽ കപ്ലർ തേഞ്ഞ് പോകാൻ സാധ്യതയുണ്ട് 


How do I fix my mixer grinder?


പിന്നെ വരുന്നത് മിക്സി അരയാത്ത  പ്രശ്നമാണ് 

Mixer blade rotating but not grinding


ഷാഫ്റ്റ് / സ്പിൻ്റിൽ തേഞ്ഞ് പോയാലും ഇങ്ങനെ വരാം.. 


മിക്സി ജാർ ഷാഫ്റ്റ് പോയത് എങ്ങനെ തിരിച്ചറിയാം


 ജാറിൻ്റെ താഴെ ഭാഗത്തുള്ള കപ്ലർ ഒരു കൈ കൊണ്ട് പിടിക്കുക. ശേഷം ബ്ലേഡ് തിരിച്ച് നോക്കുക.. കറങ്ങുന്നുണ്ടെങ്കിൽ ഷാഫ്റ്റ് അല്ലങ്കിൽ കപ്ലർ ഏതെങ്കിലും ഒന്ന് പോയിട്ടുണ്ടാവും ... അത് മാറ്റുക 

വലിയ ജാറിൽ കുറച്ച് സാധനങ്ങൾ മാത്രം ഇട്ട് അരക്കാതെ ഇരിക്കുക കുറച്ച് സാധനങ്ങൾ മാത്രമേ ഉള്ളുവെങ്കിൽ എങ്കിൽ ചെറിയ ജാറിൽ ഇട്ട് ഉപയോഗിക്കുക 

പിന്നെ ആദ്യം തന്നെ ഒരുപാട് വെള്ളം ചേർത്ത് അരക്കരുത് കുറച്ചുമാത്രം വെള്ളം ഒഴിക്കുക അതിനു ശേഷം ഒന്ന് അരഞ്ഞതിനുശഷം മാത്രം  ആവശ്യത്തിന് വെള്ളം ഒഴിക്കുക 

എന്നിട്ടും അരയുന്നില്ലേ എങ്കിൽ ഇതാ കുറച്ച് ടിപ്സ്

ബ്ലേഡ്ഡ് താഴ്ത്തിയിട്ടു അരയാത്ത  പ്രശ്നം ഒഴിവാക്കാം 

ജാറിലെ ബ്ലേഡ് ഊരിയെടുത്ത് മുകളിലെ വാഷർ ഊരി മാറ്റി തിരിച്ചിടാം ബ്ലൈഡ് ഒരു പ്ലെയർ ഉപയോഗിച്ച് കുറച്ച് പരത്തുന്നതും നല്ലതാണ്. എത്രത്തോളം ബ്ലൈഡ് താണു നിൽക്കുന്നു അത്രത്തോളം നല്ലത്. എന്നാൽ ബ്ലൈഡ് താഴെ സ്റ്റീലിൽ ഉരയാതെ ശ്രദ്ധിക്കണം


മിക്സിയടെ പ്രധാന ഭാഗങ്ങൾ 


∎ ജാർ 

∎ ബ്ലേഡ് 

∎ ബോഡി 

∎ ഒ എൽ പി 

∎ റോട്ടറി സ്വിച്ച് 

∎ ബുഷുകൾ 

∎ മോട്ടോർ

∎ പവർ കോഡ്


Mixer grinder overload switch not working




എന്തുകൊണ്ടാണ് ഒ എൽ പി സ്വിച്ച് ( സർക്യൂട്ട് ബ്രേക്കർ) അല്ലെങ്കിൽ ഓവർലോഡ് പ്രൊട്ടക്ടർ കട്ടായി പോകുന്നത് എന്നറിയാമോ 

ജാറിൽ ഒരുപാട് സാധനങ്ങൾ കുത്തിനിറച്ച് ഉപയോഗിച്ചാൽ അല്ലെങ്കിൽ ഒരുപാട് സമയം ഓഫാക്കാതെ മിക്സി ഉപയോഗിച്ചാൽ മോട്ടോറിന് കേടുപാടുകൾ സംഭവിച്ചാലും ഓവർ ലോഡ് സ്വിച്ച് ഇടക്കിക്ക് ഓഫ് ആയി പോകാൻ സാധ്യതയുണ്ട് .

ചിലപ്പോൾ  ഒ എൽ പി പൊങ്ങി തന്നെ കിടക്കും എത്ര അമർത്തിയാലും താഴില്ല. ആ അവസ്ഥയിൽ അത് മാറ്റുന്നതായിരിക്കും നല്ലത്.

കുറഞ്ഞ വോൾട്ടേജിൽ മിക്സി പ്രവർത്തിച്ചാലും ഓവർലോഡ് സ്വിച്ച് കട്ടായി പോകുന്നതാണ് 

സർക്യൂട്ട് ബ്രേക്കർ / ഒ എൽ പി കട്ടായാൽ എങ്ങനെ റിസെറ്റ് ചെയ്യണം

മോട്ടോർ തണുക്കാൻ അനുവദിച്ച ശേഷം വീണ്ടും ഓവർലോഡിൻ്റെ ചുവന്ന സ്വിച്ച് അമർത്തിയശേഷം ഉപയോഗിക്കാവുന്നതാണ് 


mixer grinder troubleshooting

മിക്സി പ്രവർത്തിക്കുന്നില്ലേ എന്തുകൊണ്ടാവും 


സ്വിച്ച് ഓൺ ആകുമ്പോൾ യാതൊരു ശബ്ദവും കേൾക്കുന്നില്ല എങ്കിൽ ആദ്യം നോക്കേണ്ടത് ഓവർലോഡ് സ്വിച്ച് തന്നെ ആണ് 

ഓവർലോഡ് സ്വിച്ച് പതിവിൽ സാധാരണയായി പൊങ്ങി കിടക്കുന്ന ഉണ്ടെങ്കിൽ അതു തന്നെയായിരിക്കും കാരണം 

മിക്സിയുടെ ഓവർലോഡ് സ്വിച്ച് ഒന്ന് പ്രസ്സ് ചെയ്തു നോക്കുക ഓവർലോഡ് സ്വിച്ച് അമരുന്നില്ലെങ്കിൽ (പ്ലഗിൽ നിന്ന് ഊരി മാറ്റിയ ശേഷം) മിക്സിയുടെ ബാക്ക് കവർ അഴിക്കുക ഓവർലോഡ് സ്വിച്ചിൻറെ വയറുകൾ ഊരിയെടുത്ത ശേഷം ആ വയറുകൾ തമ്മിൽ ഷോട്ട് ചെയ്തു മിക്സി പ്രവർത്തിപ്പിച്ചു നോക്കുക മിക്സി ഓൺ ആണെങ്കിൽ ഓവർലോഡ് സ്വിച്ച് മാറ്റിയശേഷം ഉപയോഗിക്കുക 

എന്നിട്ടും ഇത് ഓൺ ആയില്ല എന്ന് കരുതട്ടെ പവർ കോഡ് നോക്കുക പവർ കോഡ് എന്നുവെച്ചാൽ മെയിൻ ലീഡ് വയർ  എവിടെയെങ്കിലും കട്ട് ആയിട്ടുണ്ടോ എന്ന് നോക്കുക 

പവർ കോഡ് ചെക്ക് ചെയ്യാൻ നിങ്ങൾക്ക് അറിയാമായിരിക്കുമല്ലോ മൾട്ടിമീറ്റർ റെസിസ്റ്റൻസ് മോഡിൽ ഇട്ട്  ചെക്ക് ചെയ്യാവുന്നതാണ് അല്ലെങ്കിൽ മറ്റൊരു പവർ കോഡ് ഉപയോഗിച്ച് കണക്ട് ചെയ്തു നിങ്ങൾക്ക് ചെക്ക് ചെയ്യാം 

എന്നിട്ടും ഓൺ ആയില്ലെങ്കിൽ തകരാർ റോട്ടറി സ്വിച്ച് / മോട്ടോർ ആവാൻ സാധ്യതയുണ്ട്

 റോട്ടറി  സ്വിച്ച് ഷോട്ട് ചെയ്തു പരിശോധിക്കുക സ്വിച്ചിൻറെ കുഴപ്പം ആണെങ്കിൽ  അങ്ങനെ പരിശോധിക്കാവുന്നതാണ്. പോയിട്ടുണ്ടെങ്കിൽ മാറ്റുക

 ഒരു സ്ക്രൂ ഡ്രൈവർ എടുത്ത് കപ്ലർ ഒന്ന് കറക്കി നോക്കുക ആർമേച്ചറിൻറെ കമ്മ്യറ്റേറ്റർ  പോയാലും ചില segment കൾ പോയാലും ചില ഭാഗത്ത് എത്തുമ്പോൾ മാത്രം വർക്ക് ചെയ്യാതെ വരാം. അങ്ങനെ എങ്കിൽ ആർമേച്ചർ അഴിച്ച്  മാറ്റി പുതിയത് ഇടുക


∎ സ്പാർക്കും സ്മെല്ലും ഉണ്ടെങ്കിൽ

∎ ബ്രഷുകൾ പരിശോധിക്കുക 

∎ ബ്രഷുകൾ ഊരിയെടുത്തു നോക്കുക തീരാറായി എങ്കിൽ മാറ്റുക 

∎ എന്നിട്ടും മാറിയില്ലെങ്കിൽ വൈൻ്ഡിംങ് പരിശോധിക്കുക


ജാർ ഇടുമ്പോൾ ഭയങ്കരമായ ശബ്ദം ഉണ്ടാകുന്നു 


∎ ജാർ ഇടാതെ മിക്സി മാത്രം പ്രവർത്തിപ്പിച്ചു നോക്കുക. മിക്സി സാധാരണ പോലെ വർക്ക് ചെയ്യുന്നുണ്ടെങ്കിൽ ജാർ ആയിരിക്കും കുഴപ്പം 

∎ ജാർ ഊരി എടുക്കുക ജാറിൻറെ കപ്ലർ അനക്കി നോക്കുക കപ്ലർ അനക്കുമ്പോൾ മുകളിലോട്ടും താഴോട്ടും എല്ലാ നോക്കേണ്ടത്, വശങ്ങളിലേക്ക് അനക്കി നോക്കുക

∎ നല്ല പ്ലേയ് ഉണ്ടെങ്കിൽ ബുഷ് പോയതാവാൻ സാധ്യതയുണ്ട് 

∎ ജാർ ബുഷ് മാറ്റുക.  ജാർ ബുഷ് പോയത് ആണെങ്കിൽ ജാർ ലീക്ക് ഉണ്ടാവാനും സാധ്യതയുണ്ട് 


മിക്സിയുടെ ജാർ ബുഷ് പോയാൽ എങ്ങനെ തിരിച്ചറിയാം


∎ ജാർ ലീക്ക് ഉണ്ടാവും

∎ കൂടാതെ അരക്കുമ്പോൾ നല്ല ശബ്ദവും ഉണ്ടാവും

∎  ജാർ ബുഷ് മാറ്റുമ്പോൾ കൂടെ  spindle അല്ലെങ്കിൽ ഷാഫ്റ്റ്  കൂടി മാറ്റുക 

ജാർ മിക്സിയിൽ നിന്നും എടുത്തു ശേഷവും ശബ്ദം ഉണ്ടെങ്കിൽ മോട്ടോറിൻ്റെ കുഴപ്പം ആകാൻ സാധ്യതയുണ്ട് മോട്ടോർ അഴിച്ചെടുത്ത് മോട്ടോറിൻ്റെ ബുഷ് ചെക്ക് ചെയ്യുക പ്ലേയ് ഉണ്ടെങ്കിൽ മാറ്റുക 

ചിലപ്പോൾ മോട്ടോർ ഷാഫ്റ്റ്  ബുഷിൽ ഉറച്ചു പോയാലും  സൗണ്ട് വരാവുന്നതാണ്. ഉപയോഗിക്കാതെ വെച്ച മിക്സി ആണേൽ ഇങ്ങനെ വരാം. അങ്ങനെയെങ്കിൽ ക്ലീൻ ചെയ്തു റി സെറ്റ് ചെയ്താൽ മതി. മോട്ടോർ  ഷാഫ്റ്റ് കൈ കൊണ്ട് തിരിച്ചു നോക്കുക തിരിക്കാൻ പറ്റുന്നത് ആയിരിക്കണം  അല്ലെങ്കിൽ വൈൻഡിങ് കത്തി പോകാൻ സാധ്യതയുണ്ട് 


മിക്സി മെല്ലെ മാത്രം കറങ്ങുന്നു




സ്പാർക്കും മണവും ഉണ്ടങ്കിൽ  വൈൻഡിങ് കത്തി പോയതാവാൻ സാധ്യതയുണ്ട് മോട്ടോർ അഴിച്ച് പരശോധിക്കുക 

∎ ജാർ വെക്കുമ്പോൾ മാത്രം ഹമ്മിങ് ശബ്ദം ഉണ്ടാവുന്നു, അല്ലാത്തപ്പോൾ വർക്കു ചെയ്യുന്നു എങ്കിൽ ജാർ പരിശോധിക്കുക 


ജാർ പരിശോധിക്കുന്ന വിധം

∎ കപ്ലർ കൈ കൊണ്ട് തിരിച്ചു നോക്കുക ടൈറ്റ് ഉണ്ടെങ്കിൽ ബുഷ് പിടിച്ചുപോയതാവൻ സാധ്യതയുണ്ട് 

ജാർ കപ്ലർ അഴിക്കുക ശേഷം  ഷാഫ്റ്റ് ക്ലീൻ ചെയ്ത ശേഷം ഓയിൽ ഇട്ട് റീസെറ്റ് ചെയ്യുക . ആവശ്യമെങ്കിൽ ഷ്ഫ്റ്റ് / സ്പിൻ്റിൽ മാറ്റുക


മിക്സിയുടെ റൊട്ടേഷൻ മാറ്റാൻ പറ്റുമോ ?

പറ്റും. മിക്സിയിൽ  ഉപയോഗിക്കുന്നത് യൂണിവേഴ്സൽ മോട്ടോർ ആണ്. രണ്ട് ബ്രഷുകളിലേക്കുള്ള വയറുകൾ മാറ്റി കൊടുത്താൽ മോട്ടോറിൻ്റെ ദിശ മാറ്റാവുന്നതാണ് 

0 Comments: